10, 12 ക്ലാസ്സുകളിൽ ഐച്‌ഛിക വിഷയങ്ങൾ പരിഗണിക്കാതെയുള്ള മൊത്തം വിഷയങ്ങളിൽ 90% വും അതിനു മുകളിലും മാർക്ക് നേടിയവർക്ക് സ്‌കോളർഷിപ്പിന് അർഹതയുണ്ടായിരിക്കുന്നതാണ്.
Note : മാർക്കുകൾ മുകളിലോട്ട് Round off ചെയ്ത് 90% ആകുന്നത് പരിഗണിക്കുന്നതല്ല.
ക്ലാസ്സ് 10 ൽ ഐച്‌ഛിക വിഷയങ്ങൾ പരിഗണിക്കാതെയുള്ള മുഴുവൻ വിഷയങ്ങളിലും A+ നേടിയവർക്ക് സ്‌കോളർഷിപ്പിന് അർഹത യുണ്ടായിരിക്കുന്നതാണ്.
ക്ലാസ്സ് 12 ൽ ഐച്‌ഛിക വിഷയങ്ങൾ പരിഗണിക്കാതെയുള്ള മൊത്തം വിഷയങ്ങളിൽ 90% വും അതിനു മുകളിലും മാർക്ക് നേടിയവർക്ക് സ്‌കോളർഷിപ്പിന് അർഹതയുണ്ടായിരിക്കുന്നതാണ്.
വിവിധ പരീക്ഷാ ബോർഡുകൾക്ക് കീഴിൽ 10, 12 ക്‌ളാസുകളിലെ പരീക്ഷകളിൽ വിജയിച്ച ഭിന്ന ശേഷിക്കാരായ കുട്ടികൾക്ക് മാർക്കോ ഗ്രേഡോ പരിഗണിക്കാതെ സ്‌കോളർഷിപ്പ് നൽകുന്നതിനു പരിഗണിക്കുന്നതാണ്
ഇതിനു അപക്ഷിക്കുന്നവർ പ്രസ്തുത പരീക്ഷ എഴുതുന്നതിനു ഭിന്നശേഷിക്കാരായവർക്ക് പരീക്ഷാ ബോർഡുകൾ അനുവദിക്കുന്ന ആനുകൂല്യങ്ങൾക്ക് അപേക്ഷിക്കുകയും ആ അപേക്ഷയുടെ അടിസ്ഥാനത്തിൽ അനുവദിച്ച സൗകര്യങ്ങളിൽ പരീക്ഷ എഴുതി വിജയിച്ചവരായിരിക്കണം
ഇത് സംബന്ധിച്ച രേഖകൾ അപേക്ഷയോടൊപ്പം മാർക്ക് ലിസ്റ്റിനു പുറമെ ഹാജരാക്കേണ്ടതാണ്.